മാന്നാർ: വസ്തു തർക്കത്തെ തുടർന്ന് കരക്കൃഷികൾ അയൽവാസി വെട്ടി നശിപ്പിച്ചതായി പരാതി. ചെന്നിത്തല പഞ്ചായത്ത് ഒരിപ്രം അഞ്ചാം വാർഡിൽ മൂന്ന് മുറിയിൽ വീട്ടിൽ എം.വൈ.ജോസിന്റെ (65) പുരയിടത്തിലെ കൃഷിയാണ് നശിപ്പിച്ചത്. അയൽവാസിക്ക് എതിരെ ജോസ് മാന്നാർ പൊലീസിൽ പരാതി നൽകി.