ഹരിപ്പാട് : സ്മാർട്ട് ഫോണുകൾ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നിർദ്ധന വിദ്യാർഥികൾക്ക് എ.ഐ.വൈ.എഫ് ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ നൽകി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം യു.ദിലീപ്, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഉണ്ണി ജെ. വാര്യത്ത്, മണ്ഡലം പ്രസിഡന്റ് സുഭാഷ് പിള്ളക്കടവ്, ആക്ടിംഗ് സെക്രട്ടറി വി.സജീവ്, ജില്ലാ കമ്മിറ്റി അംഗം ജി സിനു, കെ.അനിൽകുമാർ, എം.പി.മധുസൂദനൻ, പി.വി.ജയപ്രസാദ്, അഞ്ജലി, മോഹനൻ എന്നിവർ പങ്കെടുത്തു.