ചാരുംമൂട് : നൂറനാട് ഗ്രാമപഞ്ചായത്തിൽ വ്യക്തികളുടെ വസ്തുവിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും വസ്തു ഉടമകൾ സ്വന്തം ഉത്തരവാദിത്വത്തിൽ അടിയന്തരമായി വെട്ടിമാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വൃക്ഷങ്ങളോ ശിഖരങ്ങളോ വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായാൽ വസ്തു ഉടമസ്ഥർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.