ആലപ്പുഴ: തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എൻ.സി.പി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തിയ സമരപരിപാടിയുടെ ഭാഗമായി ജനറൽ ആശുപത്രിയുടെ സമീപമുള്ള പെട്രോൾ പമ്പിന് മുമ്പിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സിറാജൂദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.രവികുമാരപിള്ള മുഖ്യപ്രഭാഷണം നടത്തി. വർഗീസ് ജോൺ,ഷമീർ കോയാകുട്ടി,മധുമുല്ലയ്ക്കൽ,ലാൽ എന്നിവർ സംസാരിച്ചു.