അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 5 കോടി രൂപ ചെലവിൽ പുതിയ സ്ട്രോക്ക് സെന്ററിന്റെ നിർമാണം രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കണമെന്ന് എച്ച്. സലാം എം.എൽ.എ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. മണ്ഡലത്തിലെ ആശുപത്രി, സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ. എ. പണി തടസ്സപ്പെട്ട ട്രോമാ കെയർ യൂണിറ്റിന്റെ നിർമ്മാണം ഡിസംബറോടെ പൂർത്തീകരിക്കും. . മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പേ വാർഡിനായി പുതിയ കെട്ടിടങ്ങൾ നിർമിക്കും. ജനറൽ ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന പേ വാർഡ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് അടിയന്തര നടപടി കൈക്കൊള്ളും.