കൊച്ചി: ഹരിപ്പാട് മുട്ടം തേരുമ്മയിൽ ടി.എം. വർഗീസ് (ബേബിസാർ - 85) മകൻ ഡോ. ഷിബു വർഗീസിന്റെ (സാമൂഹികാരോഗ്യകേന്ദ്രം, നെട്ടൂർ) എറണാകുളം എളംകുളത്തെ വസതിയിൽ നിര്യാതനായി. മാവേലിക്കര കൊയ്പ്പള്ളി കാരാഴ്മ ചിത്രവിലാസം സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്ററാണ്. സംസ്കാരം പിന്നീട് ഹരിപ്പാട് മുട്ടം പരിമണം മർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: രാജമ്മ ജോർജ് (റിട്ട. അദ്ധ്യാപിക, മുതുകുളം കൊപ്പാറേത്ത് ഹൈസ്കൂൾ) കൊറ്റംപള്ളി ചേമത്തുവടക്കേതിൽ കുടുംബാംഗം. മറ്റുമക്കൾ: ഷേർളി, ഷീബ (ഇരുവരും യു.എസ്.എ), ഷാബു വർഗീസ്. മരുമക്കൾ: ഡോ. ഷൈല (സീനിയർ കൺസൾട്ടന്റ്, റീജിയണൽ പബ്ളിക് ഹെൽത്ത് ലാബ്, എറണാകുളം), റെഞ്ചി, ജിജി (ഇരുവരും യു.എസ്.എ), സൂസൻ.