temple
വിത്ത് വിതയുടെ ഉൽഘാടനം ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവ്വഹിച്ചു.

മുതുകുളം: ചിങ്ങോലി ശ്രീകാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി ചടങ്ങുകൾക്ക് വേണ്ട നെൽക്കതിരുകൾക്കായുള്ള കരനെൽ കൃഷിക്കായി വിത്ത് വിതച്ചു. ചിങ്ങോലി കൃഷി ഭവനുമായി സഹകരിച്ച് നടത്തുന്ന കൃഷിയുടെ വിത്ത് വിത ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവഹിച്ചു. ദേവസ്വം സെക്രട്ടറി കെ.വേണുഗോപാലൻ നായർ ,കെ.വി.ഹരികുമാർ ,ആർ. ചന്ദ്രൻ പിള്ള, എൻ.രാധാകൃഷണപിള്ള, കെ.വി.നന്ദകുമാർ, കെ.നാരായണപിള്ള, വി.ആശാ കുമാർ, കെ.മുരളീധരൻ പിള്ള, സി.കലാധരൻ പിള്ള, മനു നമ്പൂതിരി ,മനു.വി.പിള്ള എന്നിവർ നേതൃത്വം നൽകി.