മുതുകുളം: പുല്ലുകുളങ്ങര ഗാന്ധി സ്മാരക ട്രസ്റ്റ് കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടമായി 50 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങൾ നൽകിയത്. ട്രസ്റ്റ് പ്രസിഡന്റ് ജയവിക്രമൻ അദ്ധ്യക്ഷത വഹിച്ചു. പദ്മകുമാർ, പ്രദീപ്കുമാർ, സണ്ണി, വി. കൃഷ്ണകുമാർ, എസ്. കൃഷ്ണകുമാർ, മണികണ്ഠൻ, മധുസൂദനൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി അബ്ദുൾ ഹക്കിം സ്വാഗതവും മുൻ സെക്രട്ടറി വി.ഗോപിനാഥൻ നന്ദിയും പറഞ്ഞു .