ഹരിപ്പാട്: ദേശീയപാതയിൽ ആർ.കെ ജംഗ്ഷനു സമീപം മത്സ്യവുമായി വന്ന മിനിലോറിയും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ മാന്നാർ സ്വദേശി ഷാജി (54), ആറാട്ടുപുഴ സ്വദേശി മേഘ (19), ലോറി ഡ്രൈവർ കന്യാകുമാരി സ്വദേശി മനോഹരൻ (45) എന്നിവർക്കാണ് പരിക്കേറ്റത് ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കൊച്ചിക്ക് മത്സ്യവുമായി പോയ ലോറിയും ആറാട്ടുപുഴയിൽ നിന്നു മാന്നാർ ഭാഗത്തേക്ക് പോയ കാറുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ഹരിപ്പാട് പൊലീസ്, ഹൈവേ പൊലീസ്, ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം എന്നിവരുടെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.