ചേർത്തല: മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെയും മുഹമ്മ കൃഷിഭവന്റെയും നേതൃത്വത്തിൽ പെരുന്തുരുത്ത് കരി പാടശേഖര സമിതി രൂപീകരണ യോഗം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 10 ന് മുഹമ്മ കെ.പി.മെമ്മോറിയൽ സ്‌കൂളിൽ നടക്കും. പെരുന്തുരുത്ത് കരി പാടശേഖരത്തിലെ നിലം ഉടമകൾ കരം അടച്ച രസീതുമായി പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.