ചേർത്തല: എസ്.എൽ.പുരം കുണ്ടേലാറ്റ് വീട്ടിൽ ഡോ.കെ.എസ്.അനന്തമല്ലൻ(88) നിര്യാതനായി.ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് ആർ.എം.ഒ യായി വിരമിച്ച അനന്ത മല്ലൻ എസ്.എൽ.പുരം മാർക്കറ്റിന്റെ ഉടമയാണ്. പൊതുസ്ഥാപനങ്ങൾക്ക് വേണ്ടി കോടികൾ വിലമതിക്കുന്ന വസ്തുക്കൾ ദാനം നൽകിയ പരേതനായ ജി.ശ്രീനിവാസ മല്ലന്റെ മൂത്തമകനാണ്. എസ്.എൽ.പുരം ജി.എസ്.എം.എം.ജി.എച്ച്.എസ്.എസിനെ ഹൈസ്‌കൂളായി ഉയർത്തുന്നതിന് സ്ഥലം വിട്ടുനൽകിയ ഡോ.കെ.എസ് അനന്തമല്ലൻ എസ്.എൽ.പുരം രാഘവേന്ദ്ര വിദ്യാലയം സ്ഥാപിക്കുന്നതിലും മുന്നിൽ നിന്നു.ഭാര്യ.രമാബായി.മക്കൾ.മൃദുല വി.ഷേണായി,സന്ധ്യാ ശ്രീധർ,ശ്രീനിവാസ്.എ.മല്ലൻ.( ന്യൂ ഇന്ത്യാ ഇൻഷ്വറൻസ്,ആലപ്പുഴ),ഡോ.ശ്രീകാന്ത്.എ.മല്ലൻ,സിന്ധു ഗോവിന്ദ്, ബിന്ദു അരവിന്ദ് .മരുമക്കൾ:ബാലചന്ദ്ര ഷേണായി ( റിട്ട.കെമിക്കൽ എൻജിനിയർ,ഗ്വാളിയോർ കെമിക്കൽസ്),ഡോ.ശ്രീധർ കുമാർ (പീഡിയാട്രീഷൻ,പള്ളുരുത്തി ഗവ ആശുപത്രി),അജിത.വി.പ്രഭു(റിട്ട.ഇന്ത്യൻ ഓവർസീസ് ബാങ്ക്,മല്ലൻസ് കിച്ചൻസ് എസ്.എൽ.പുരം),ഡോ.പൂർണ്ണിമ.പി.പ്രഭു( പീഡിയാട്രീഷൻ കെ.വി.എം.ആശുപത്രി, ചേർത്തല),ഗോവിന്ദ് നായിക്( റിട്ട ന്യൂ ഇന്ത്യാ ഇൻഷ്വറൻസ്),അരവിന്ദ് പ്രഭു.(പ്രഭു ഫ്യൂവൽസ് പറവൂർ,അങ്കമാലി)