വള്ളികുന്നം: നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനവസരം കണ്ടെത്തുന്നതിനായി വള്ളികുന്നം ചൂനാട് ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ടിവി ചലഞ്ച് പദ്ധതിക്ക് തുടക്കമായി. വട്ടയ്ക്കാട് വാർഡിൽ നടന്ന ചടങ്ങിൽ ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ മീനു സജീവ് അദ്ധ്യക്ഷത വഹിച്ചു. നന്ദനം രാജൻപിള്ള, അൻസാർ ഐശ്വര്യ, എസ്.ലതിക, കെ.ബി.രാജ്മോഹൻ, ജലീൽ അരീക്കര , രതീശൻപിള്ള, പ്രസന്നൻ , സജീവ് റോയൽ തുടങ്ങിയവർ സംസാരിച്ചു.