ph

കായംകുളം : ബി.ജെ.പി നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി കായംകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സത്യാഗ്രഹം ദക്ഷിണമേഖല സെക്രട്ടറി ബി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ആർ. രാജേഷ് ,ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വിനീദേവ്, സെക്രട്ടറി അഡ്വ ഹേമ, സംസ്ഥാന കൗൺസിൽ അംഗം മഠത്തിൽ ബിജു, ജില്ലാ കമ്മിറ്റി അംഗം എൻ. ശിവാനന്ദൻ, കർഷമോർച്ച ജില്ലാ കമ്മറ്റി അംഗം മധു, യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് എൻ. പ്രതീഷ് ,സുനിത രാജേഷ്, ശ്രീകല പി കെ സജി , ഉണ്ണിത്താൻ,കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു