s

മാവേലിക്കര : മറ്റം സെന്റ്‌ ജോൺസ് എച്ച്‌.എസ്.എസ് നാഷണൽ സർവ്വീസ് സ്കീം ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന് മൂന്ന് പൾസ് ഓക്സിമീറ്ററുകൾ നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മേരി തോമസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരക്കുറുപ്പിന് ഓക്സിമീറ്ററുകൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, സെക്രട്ടറി സനൽദത്ത്, നഗരസഭ അംഗം ആർ.രേഷ്മ, എൻ.എസ്.എസ് വോളണ്ടിയർമാരായ അന്ന ആൻ ജോസ്, ഷൈനോ മറിയം സണ്ണി, റോബിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.