ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി കഞ്ഞിക്കുഴി മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണക്കാല പച്ചക്കറി കൃഷിയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷക ഓൺലൈൻ ഗ്രാമസഭയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയ്ക്കായി കർഷക ഗ്രാമസഭ സംഘടിപ്പിച്ചുകൊണ്ടുള്ള പഞ്ചായത്തിന്റെ മുന്നൊരുക്കങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. കർഷകമിത്ര ടി.എസ്.വിശ്വൻ മുഖ്യപ്രഭാഷണം നടത്തി. കർഷകരുടെ ചോദ്യങ്ങൾക്ക് കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ വി.ടി.സുരേഷ്, കെ.ഡി. അനിത എന്നിവർ മറുപടി നല്‍കി. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, പ്ലാനിംഗ് ബോർഡ് ഫാക്കൽറ്റി പി.ജമാൽ,കാർഷിക കർമ സേന കൺവീനർ ജി. ഉദയൻ, പഞ്ചായത്ത് സെക്രട്ടറി പി.ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.