വള്ളികുന്നം: ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 80-ാമത് ചരമവാർഷിക ദിനം ആചരിച്ചു. ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക്ക് വൈസ് പ്രസിഡന്റ് ബാബു കടുവുങ്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് വി.രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.വി വാസുദേവൻ പിള്ള, ആർ.ശശി, ബി.അരുൺ, സി.ടി സുരേഷ് കുമാർ, കെ.ഷാജി, ബി.മുരളീധരൻ, മോഹൻ, ജി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.