ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി കാർഷിക ഉത്പാദനം കൂട്ടുന്നതിനായി കർഷകർക്ക് നബാർഡ് മുഖേന ഗ്രാമീൺ ബാങ്ക്, പ്രാഥമിക കർഷക സഹകരണ ബാങ്ക് എന്നിവ വഴി വായ്പ നൽകും. 6.4ശതമാനമാണ് പലിശ നിരക്ക്. ഒരു വർഷമാണ് കാലാവധി. വായ്പ് ആവശ്യമുള്ളവർ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി എ.ആന്റണി അറിയിച്ചു.