ആലപ്പുഴ: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ ചലഞ്ചുമായി പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിൽ 60 വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനത്തിന് മാർഗമില്ലാതെ ബുദ്ധിമുട്ടുന്നത്. ആദ്യഘട്ടമായി 16 പേർക്ക് പഞ്ചായത്ത് അധികൃതരും ജീവനക്കാരും ചേർന്ന് ഫോൺ വാങ്ങി നൽകുമെന്ന് പ്രസിഡന്റ് അമ്പിളി ടി.ജോസ് പറഞ്ഞു. ബാക്കിയുള്ളവർക്ക് ചലഞ്ചിലൂടെ ഫോൺ ലഭ്യമാക്കും. ഫോൺ ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9999089840, 9496043668 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.