കായംകുളം: ദേശത്തിനകം മുട്ടത്ത് പുതിയവീട്ടിൽ ജി.സോമൻ ഉണ്ണിത്താൻ ( 78)നിര്യാതനായി. ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകനും പി.എസ്.ടി.എ നേതാവുമായിരുന്നു. കൊവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ : എ.ജെ ലളിതാംബികാദേവി (അമൃത ഹയർസെക്കൻഡറി സ്‌കൂൾ റിട്ട,അദ്ധ്യാപിക ). മക്കൾ : മായ സോമൻ (അദ്ധ്യാപിക, എച്ച്.എസ് കൊയ്പ്പളളി കാരാണ്മ), എസ്.മനോജ് (അദ്ധ്യാപകൻ, എൻ.ആർ.പി.എം.എച്ച്.എസ്.എസ് കായംകുളം, എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്കൾ: ആർ.അജയകുമാർ (അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തിരുവനന്തപുരം),ആർ. ദീപാ കൃഷ്ണൻ (അദ്ധ്യാപിക, സമാജം എച്ച്.എസ്.എസ് മുതുകുളം )