bank

മുതുകുളം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കണ്ടല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് 2166ന്റെ ഭരണ സമിതിയും ജീവനക്കാരും ചേർന്ന് അഞ്ചര ലക്ഷം രൂപ സംഭാവന നൽകി. ആലപ്പുഴ സഹകരണ രജിസ്ട്രാർക്ക് അഞ്ചര ലക്ഷം രൂപയുടെ ചെക്ക് കൈമാറി . ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ: എസ്.സുനിൽകുമാർ, ഭരണസമിതി അംഗങ്ങളായ ആർ.ഭാസ്ക്കരബാബു, പി.അശോക് കുമാർ ,റ്റി.രത്നകുമാർ, എൽ.തുളസിവേണുഗോപാൽ, എസ്.വീണാ അജയകുമാർ, എം.വിമല എന്നിവരും ബാങ്ക് സെക്രട്ടറി എം.യോഗിദാസൻ, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രതിനിധി റ്റി.രാജീവ് എന്നിവരും പങ്കെടുത്തു.