ചാരുംമൂട് : ഗുരുകാരുണ്യം പദ്ധതിയിൽ എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ 1858-ാം നമ്പർ ആശാൻ സ്മാരക കണ്ണനാകുഴി ശാഖായോഗത്തിന്റേയും, വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് കനകമ്മ രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി.സത്യപാൽ പ്ളസ് ടു വിദ്യാർത്ഥികൾക്കും വൈസ് ചെയർമാൻ രഞ്ജിത് രവി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ വന്ദന സുരേഷ് , സിനി രമണൻ, രേഖ സുരേഷ് , കെ.ശശിധരൻ, കെ.സോമൻ , വി.വിഷ്ണു, മഹേഷ് വെട്ടിക്കോട് , റ്റി.ജയപ്രകാശ്, റ്റി. മന്മഥൻ എന്നിവർ സംസാരിച്ചു.