kit

മുതുകുളം : എസ്.എൻ.ഡി​.പി​ യോഗം കണ്ടല്ലൂർ വടക്ക് 335 -ാം നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ അംഗങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യു.പ്രതിഭ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കായംകുളം യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ്, യൂണിയൻ കൗൺസിൽ അംഗം പനയ്ക്കൽ ദേവരാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വീണ അജയകുമാർ, സുനി വിജിത്ത്, ബീനാ സുരേന്ദ്രൻ, എസ്.അമ്പിളി,അഭിലാഷ്, കോലത്ത് ബാബു, കെ.ആർ.രാജേഷ് , ശാഖാ വൈസ് പ്രസിഡന്റ് അനിൽ,മുൻ സെക്രട്ടറി എം.പുഷ്കരൻ, അജിത്ത്, എ.വി.രഞ്ജിത്ത്, യൂണിയൻ കമ്മറ്റി അംഗം ആനന്ദൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കോമള , വിജയകുമാർ, മനോജ്, ഹരിദാസൻ, സിൽജു കോമളത്ത്, ബാബുക്കുട്ടൻ, രഘുനാഥൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.ശാഖാ യോഗം സെക്രട്ടറി എൻ.മുരളി സ്വാഗതവും മാനേജിംഗ് കമ്മറ്റി അംഗം ആർ.ശശി നന്ദിയും പറഞ്ഞു.