odampally
പാണാവള്ളി ഓടമ്പള്ളി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കര നെൽ കൃഷിയുടെ വിത ഉദ്ഘാടനം പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിർവഹിക്കുന്നു

പൂച്ചാക്കൽ: പാണാവള്ളി ഓടമ്പള്ളി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കര നെൽ കൃഷിയുടെ വിത ഉദ്ഘാടനം പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിർവഹിച്ചു.

80 സെന്റ് പുരയിടത്തിലാണ് നെൽകൃഷി. ബ്ലോക്ക് പഞ്ചായത്തംഗം സി.പി.വിനോദ് ,ഗ്രാമ പഞ്ചായത്തംഗം എസ്. രാജിമോൾ, കൃഷി ഓഫീസർ ഫാത്തിമ റഹ്യാനത്ത്, ക്ഷേത്ര സംരക്ഷണ ഭാരവാഹികളായ ഡോ.കൃഷ്ണദാസ്, ശ്രീകൃഷ്ണൻ നായർ, അനിൽകുമാർ,പരമേശ്വരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.