പൂച്ചാക്കൽ: പെരുമ്പളത്ത് സർവ്വീസിനിടെ കേടായ ജങ്കാർ റെസ്ക്യൂ ബോട്ട് ഉപയോഗിച്ച് കെട്ടി വലിച്ച് കരയിലെത്തിച്ചു. ഇന്നലെ പകൽ പതിനൊന്നരയോടെയാണ് പെരുമ്പളം പഞ്ചായത്ത്‌ വക ഐശ്വര്യം ജങ്കാർ തകരാറിലായത്. പെരുമ്പളം- പൂത്തോട്ട ജങ്കാർ സർവ്വീസും നിലവിൽ ഇല്ലാത്തതു കൊണ്ട് ദ്വീപിലെ വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. പാണാവള്ളിയിലെത്തിച്ച ജങ്കാർ കേടുപാടുകൾ തീർത്ത് വൈകിട്ട് മൂന്നരയോടെയാണ് സർവ്വീസ് പുനരാരംഭിച്ചത്.