bdb

ഹരിപ്പാട്: തനിച്ചു താമസിക്കുന്ന യുവാവിന്റെ വീട്ടി​ൽ ചാരായം വാറ്റാൻ അനുമതി​ നൽകി​യി​ല്ലെന്ന പേരി​ൽ വീടുകയറി നടത്തി​യ​ ആക്രമണത്തി​ൽ രണ്ടുപേർ പി​ടി​യി​ൽ. ചിങ്ങോലി പുത്തൻവീട് കാട്ടിൽ ലക്ഷംവീട് കോളനി സുനിക്കാണ് (55) ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ലക്ഷംവീട് കോളനിയിലെ ശ്രീക്കുട്ടൻ (25), വിഷ്ണു (24) എന്നിവരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ ചാരായം വാറ്റാൻ അനുവദിച്ചില്ല എന്നുപറഞ്ഞാണ് മർദ്ദിച്ചതെന്ന് സുനി പൊലീസിന് മൊഴി നൽകി. സുനിയുടെ കൈത്തണ്ടയിലും വയറിലും കുത്തേറ്റു. തലയ്ക്കും പരിക്കുണ്ട്. ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രി​യി​ലും പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്ന പ്രതികൾ ആക്രമണത്തിന് ശേഷവും പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.