ഹരിപ്പാട്: അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. ഹരിപ്പാട് ഷാജഹാൻ പാലസിൽ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ഏഴിക്കകത്ത് ജംഗ്ഷനിലെ കടയിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വാൻ ഇടിച്ചു കയറിയത്. അപകട ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയി. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് ഉടമ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയത്. പള്ളിപ്പാട് ഭാഗത്തുനിന്നും വന്ന വാൻ റോഡരികിലെ കൈവരി ഉൾപ്പെടെ ഇടിച്ചുതകർത്തശേഷമാണ് കടയിലേക്ക് പാഞ്ഞുകയറിയത്. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.