s

ഹരിപ്പാട്: കരുവാറ്റ കാരമുട്ടി​നു സമീപം യുവാക്കൾ മദ്യലഹരി​യി​ൽ ഏറ്റുമുട്ടി​.കാരമുട്ട് സ്വദേശി സൂരജി​നെ (22) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. നാലംഗസംഘം വടിവാൾ, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളുമായി അക്രമം നടത്തുകയായിരുന്നു. കണിയാൻ മുക്കിൽ വടിവാളുമായി വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച സംഘം എസ്.എൻ കടവിൽ എത്തിയ യാത്രക്കാരെ ഭീഷണിപ്പെടുത്തി​. പിന്നീട് കുരിശുംമൂട്ടിൽ എത്തി വഴിയിൽ ഇരുന്ന ഇരുചക്രവാഹനം തകർത്തു. തോട്ടിൽ വലവീശിക്കൊണ്ടിരുന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. മൂന്ന് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.