അരൂർ:ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി. കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 80-ാമത് ചരമ വാർഷികം ആചരിച്ചു. പുഷ്പാർച്ചനയ്ക്കു ശേഷം എരമല്ലൂരിൽ നടന്ന അനുസ്മരണ യോഗം രക്ഷാധികാരി കെ.കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ദിവാകരൻ കല്ലുങ്കൽ അദ്ധ്യക്ഷനായി.എം.വി.ആണ്ടപ്പൻ, വടവക്കേരി അനിൽകുമാർ, കെ.എം. കുഞ്ഞുമോൻ, കെ.സി. ദിവാകരൻ എന്നിവർ സംസാരിച്ചു.