ആശങ്കകളോടെ ഓട്ടോറിക്ഷകൾ ഓടിത്തുടങ്ങി

ആലപ്പുഴ: ലോക്ക് ഡൗൺ​ ഇളവുകൾ വന്നതോടെ നഗരത്തി​ൽ ഓട്ടോകൾ നി​രത്തി​ലി​റങ്ങി​ത്തുടങ്ങി​യെങ്കി​ലും

ഇവരുടെ ആശങ്കകളൊഴി​യുന്നി​ല്ല. കൊവി​ഡ് വരുത്തി​യ കെടുതി​കളും നി​ലനി​ൽക്കുന്ന നി​യന്ത്രണങ്ങളും ഓട്ടോകളുടെ സുഗമമായ സഞ്ചാരത്തി​ന് തടസമാകുന്നു.

ടി.പി.ആർ നിരക്കനുസരിച്ചുള്ള നിയന്ത്രണങ്ങളുള്ള സ്ഥലങ്ങൾ ഉള്ളതിനാൽ എങ്ങോട്ടെല്ലാം ഓടണമെന്ന വ്യക്തതയില്ലാത്തത് ആശങ്കയുണ്ടാക്കുന്നതായി ഓട്ടോ ഡ്രൈവർമാർ പറയുന്നു. ദീർഘദൂര യാത്രകളും സ്വകാര്യബസ് സർവീസുകളും വിവാഹങ്ങളും മറ്റുംപഴയതുപോലെ പുനരാരംഭിച്ചാലേ ടാക്‌സികൾക്ക് വേണ്ടവി​ധം ഓട്ടങ്ങൾ കിട്ടുകയുള്ളൂ. ഇളവുകൾ വരുന്നതിന് മുമ്പുതന്നെ നഗരത്തിലെ പല ഓട്ടോകളും സത്യവാങ്മൂലം എഴുതി ഓടിത്തുടങ്ങിയിരുന്നു.

അമ്പലപ്പുഴ, പുന്നപ്ര, റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്ആശുപത്രികൾ തുടങ്ങി പലയിടത്തും ആട്ടോകളുടെ വലിയ നിര കഴിഞ്ഞ ദിവസങ്ങളിൽതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടുതന്നെയാണ് ഓട്ടോകൾ നേരത്തേ നിരത്തിലിറക്കിയത്. ഇളവുകളി​ൽ ജനങ്ങൾ നിരത്തിലിറങ്ങിത്തിുടങ്ങി​യെങ്കി​ലും ഇന്നലെ ബസ് സ്റ്റാൻഡിൽ പോലും മണിക്കൂറോളം കാത്തുകിടന്നിട്ടാണ് ഓട്ടം കിട്ടിയതെന്ന് ഓട്ടോക്കാർ പറഞ്ഞു.

....

# എല്ലാം കടം

ഭൂരിഭാഗം ഡ്രൈവർമാരും വായ്പ എടുത്താണ് ആട്ടോ വാങ്ങിയത്. മാസം ശരാശരി 5000 രൂപയാണു തിരിച്ചടവ്. ഓട്ടോകൾക്ക് ദിവസവും 100 കിലോമീറ്ററിലേറെ ഓടിയാൽ മാത്രമേ ജീവിക്കാനുള്ള വക കി​ട്ടൂ. നേരത്തേ സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന സ്ഥിരം ഓട്ടങ്ങൾ പലർക്കും ഉണ്ടായിരുന്നു. ഇപ്പോൾ സ്‌കൂളുകൾ അടഞ്ഞ് കിടക്കുന്നതിനാൽ അതുമില്ല. സിസി അടഞ്ഞ്പോകുന്നത് ഈ തുക കൊണ്ടായിരുന്നു.

.....

,,

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഉടനെ അവസാനിക്കില്ല. ഓട്ടവും ഇല്ല ഇതിന്റെ കൂടെ ഇന്ധനവിലവർദ്ധനവും താങ്ങാൻ വയ്യ.പലരും കഴിഞ്ഞ ലോക് ഡൗൺ കാലത്ത് മീൻ കച്ചവടം ഉൾപ്പെടെയുള്ള മറ്റ് തൊഴിൽ മേഖലകൾ തേടിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അത്തരം ജോലികളും നിലയ്ക്കുകയായിരുന്നു.

സനൽകുമാർ, ഓട്ടോ തൊഴിലാളി