മാവേലിക്കര : എ.ആർ രാജരാജ വർമ്മയുടെ 103ാം ചരമവാർഷികാചരണം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുരളി തഴക്കര അദ്ധ്യക്ഷനായി. എ.ആർ.സ്മാരകം ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ, വൈസ് ചെയർമാൻ കെ.മധുസൂദനൻ, സെക്രട്ടറി പി.പ്രമോദ്, നഗരസഭാ കൗൺസിലർ സുജാതദേവി, ഭരണസമിതിയംഗങ്ങളായ പ്രൊഫ.വി.ഐ ജോൺസൺ, ഡി.തുളസീദാസ്, ആർ.ഭാസ്‌കരൻ, കേരള പാണിനി അക്ഷരശ്ലോകസമിതി സെക്രട്ടറി ഉണ്ണികൃഷ്ണകുറുപ്പ് എന്നിവർ പങ്കെടുത്തു. എ.ആറിന്റെ ചെറുമകൾ രത്നം രാമവർമ്മ തമ്പുരാന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.