ഹരിപ്പാട്: മരണാനന്തര ചടങ്ങ് ഒഴിവാക്കി ഓൺലൈൻ പഠന സഹായമായി വിദ്യാർത്ഥിക്കു സ്മാർട്ട്‌ ഫോൺ നൽകി കുടുംബം മാതൃകയായി. തൃക്കുന്നപ്പുഴയിലെ പലചരക്കു വ്യാപാരിയായിരുന്ന പാണ്ടിപ്പറമ്പിൽ രവീന്ദ്രന്റെ മരണാനന്തര ചടങ്ങുകളാണ് ചുരുക്കി​യത്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.വിനോദ്‌കുമാർ ഫോൺ കൈമാറി. പഞ്ചായത്തംഗം എൻ.സി. അനിൽകുമാർ, തൃക്കുന്നപ്പുഴ വി.ഇ.ഒ ടി.എസ്.അരുൺകുമാർ, പി.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.