ഹരിപ്പാട്: വിവിധ പാർട്ടികളിൽ നിന്ന് സി.പി.ഐയിൽ ചേർന്നവരെ സ്വീകരിച്ചു. കരുവാറ്റയിൽ 38 കുടുംബങ്ങളാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശൻ, മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, ജില്ലാ കൗൺസിൽ അംഗം ആർ.അനിൽകുമാർ, മണ്ഡലം സെക്രട്ടേറിയറ്റംഗം സി.വി രാജീവ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.മുരളി കുമാർ, കെ.നന്ദകുമാർ, പി.വി ജയപ്രസാദ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.