ഹരിപ്പാട്: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകൾ നൽകി സി.പി.ഐ കുമാരപുരം ലോക്കൽ കമ്മിറ്റി. സ്മാർട്ട് ഫോണുകൾ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നിർദ്ധന വിദ്യാർത്ഥികൾക്കാണ് മൊബൈൽഫോണുകൾ നൽകിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശൻ, മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, ജില്ലാ കൗൺസിൽ അംഗം ആർ.അനിൽകുമാർ, മണ്ഡലം സെക്രട്ടറിയേറ്റംഗം യു.ദിലീപ്, മണ്ഡലം കമ്മിറ്റി അംഗം ഇ.ബി വേണുഗോപാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി മധുസൂദനൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് സുഭാഷ് പിള്ളക്കടവ്, പൊത്തപ്പള്ളി എൽ പി സ്കൂൾ പ്രഥമാദ്ധ്യാപിക ഗിരിജ എൻ. മാധവ് തുടങ്ങിയവർ പങ്കെടുത്തു.