കറ്റാനം: കറ്റാനം. പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സിന്റെ ആഭിമുഖ്യത്തിൽ വായനാദിനാചരണം എടത്വാ സെന്റ് അലോഷ്യസ് കോളജ് മലയാളം വകുപ്പദ്ധ്യക്ഷ ഡോ. ജോമോൾ ജോസ് വെർച്വൽ പ്ലാറ്റ്ഫോമിൽ ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ. എൻ എം. നസീർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുമ എസ്. മലഞ്ചരുവിൽ , സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ് എന്നിവർ വായനാദിന സന്ദേശം നൽകി. സ്കൗട്സ് അംഗങ്ങളായ സൈമൺ, മുഹമ്മദ്, റോണി , ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.