s

ആലപ്പുഴ: സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിൽ അലോട്ട്മെന്റ് പൂർത്തിയായ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസിന്റെ ആദ്യഘട്ട തിയറി ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 21 മുതൽ ഓൺലൈനായി സംഘടിപ്പിക്കും.
രജിസ്റ്റർ ചെയ്തവർ www.scolekerala.org ൽ സ്റ്റുഡന്റ് ലോഗിൻ മുഖേന യൂസർനെയിം, പാസ്‌വേഡ് ഉപയോഗിച്ച് അഡ്മിഷൻ കാർഡ് പ്രിന്റ് എടുത്ത ശേഷം അനുവദിച്ച പഠനകേന്ദ്രം മുഖേന സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: 9567341980