ambala
അമ്പലപ്പുഴ പി .കെ .മെമ്മോറിയൽ ഗ്രന്ഥശാല സംഘടിപ്പിച്ച പി .എൻ .പണിക്കർ അനുസ്മരണത്തിന്റെയും ഓൺലൈൻ വായനശാലയുടെയും വായനാ പക്ഷാചരണത്തിന്റെ യും ഉദ്ഘാടനം എച്ച് .സലാം എം. എൽ .എ നിർവഹിക്കുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ പി .കെ .മെമ്മോറിയൽ ഗ്രന്ഥശാല സംഘടിപ്പിച്ച പി .എൻ .പണിക്കർ അനുസ്മരണത്തിന്റെയും ഓൺലൈൻ വായനശാലയുടെയും വായനാ പക്ഷാചരണത്തിന്റെ യും ഉദ്ഘാടനം എച്ച് .സലാം എം. എൽ .എ നിർവഹിച്ചു. ഗ്രന്ഥശാലാ ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് കെ .പി .കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.ജി. വേണുലാൽ പി. എൻ .പണിക്കർ അനുസ്മരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ .കവിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ജയരാജ്, വി .അനിത, എ .ഓമനക്കുട്ടൻ, ബി. ശ്രീകുമാർ, എ.രമണൻ, അഡ്വ.ആർ. ശ്രീകുമാർ, വി. രങ്കൻ, ഗീതാ ഉണ്ണിക്കൃഷ്ണൻ, എസ്. ശ്രീശങ്കർ എന്നിവർ പങ്കെടുത്തു. ഭരണ സമിതിയംഗം കെ .ഗോപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ പണവും ഗ്രന്ഥശാലക്ക് സുമനസുകൾ സംഭാവനയായി നൽകിയ പ്രസിദ്ധീകരണങ്ങളും എം .എൽ. എ ഏറ്റുവാങ്ങി. ഗ്രന്ഥശാലാ സെക്രട്ടറി എൻ. എസ്. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.