ഡ്രൈവർ രക്ഷപ്പെട്ടു
അമ്പലപ്പുഴ : പടഹാരം പാലം പണിക്കായി കോൺക്രീറ്റ് മിക്സിംഗുമായി പോയ ലോറി തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ ചമ്പക്കുളം സ്വദേശി മാർട്ടിൻ ലോറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. പടഹാരം വൈക്കം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. റോഡിന്റെ തിട്ടയിടിഞ്ഞാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. മാസങ്ങളായി ഇവിടെ പൊട്ടിക്കിടന്ന കുടിവെള്ള പെപ്പ് നന്നാക്കാത്തതാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഭാരവാഹനങ്ങൾ ഉൾപെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വൻ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.