ടി.പി.ആർ 8.98 ശതമാനം
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 796 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9475 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 8.98 ശതമാനമാണ് ടെസ്റ്റ് ഇന്നലെ പോസിറ്റിവിറ്റി നിരക്ക്. 1376 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ആകെ രോഗമുക്തരായവർ 182301 ആയി.