അമ്പലപ്പുഴ: നാടോടി ദമ്പതികളേയും, 6 വയസുകാരിയായ മകളേയും മർദ്ദിച്ചെന്ന പരാതിയിൽ യുവാവിനെ പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. നീർക്കുന്നം വാളമ്പറമ്പിൽ അശോകനാണ് (30) പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെ,വണ്ടാനം ഗുരുമന്ദിരത്തിനു സമീപം അന്തിയുറങ്ങിയ നാടോടി ദമ്പതികളും അശോകനു മായി വാക്കുതർക്കം ഉണ്ടായി. ബഹളത്തിനിടയിൽ അശോകൻ എറിഞ്ഞ കല്ലു കൊണ്ട് 6 വയസുകാരിക്ക് പരിക്കേറ്റു. നാടോടി ദമ്പതികളുടെ പരാതിയിലാണ് അശോകനെ അറസ്റ്റു ചെയ്തത്.