ആലപ്പുഴ: വീട്ടിൽ മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞ് കഴിയാൻ സൗകര്യമുള്ള മുറിയും വ്യക്തിഗതമായി ഉപയോഗിക്കാൻ മുറിയോട് ചേർന്ന് ശുചിമുറിയുമില്ലാത്ത കൊവിഡ് രോഗികൾ ഗൃഹപരിചരണ കേന്ദ്രത്തിലേക്ക്(ഡി.സി.സി.) മാറാൻ തയ്യാറാകണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി അറിയിച്ചു. രോഗികളുമായി സമ്പർക്കത്തിലായി കുടുംബാംഗങ്ങൾക്ക് രോഗം ബാധിക്കുന്ന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഭേദമായ ശേഷം വീട്ടിലേക്ക് മടങ്ങാമെന്നും വീട്ടിൽതന്നെ കഴിയണമെന്നു നിർബന്ധം പിടിക്കരുതെന്നും ജില്ല മെഡിക്കൽ ഓഫീസർ പറഞ്ഞു.