photo
നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ക്കൂൾതല വായനാ മത്സരംനഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ക്കൂൾ തല വായനാ മത്സരങ്ങളുടെ ഫൈനൽ സെന്റ് ജോസഫ്സ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആർ വിനീത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ സമ്മാനദാനം നിർവഹിച്ചു.

യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, ബിന്ദു തോമസ് എന്നിവരും കൗൺസിലർമാരായ എം.ആർ. പ്രേം ,ഡി.പി.മധു, , സതീദേവി, ഹരികൃഷ്ണൻ, സലിം മുല്ലാത്ത്, രതീഷ്, രമ്യ സുർജിത്ത്, മോനിഷ ശ്യാം ,രാഖി റജികമാർ, സിമി ഷാഫി ഖാൻ ,ഹെലൻ ഫെർണാണ്ടസ്, ബി.റഹിയാനത്ത്, സുമം സ്കന്ദൻ, ജി.ശ്രീലേഖ, പ്രഭ ശശി കുമാർ, സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി, ഡോ.ബിച്ചു എക്സ്.മലയിൽ, പി.ജ്യോതിസ് എന്നിവർ സംസാരിച്ചു. ബി.നസീർ സ്വാഗതവും ഗോപിക വിജയ പ്രസാദ് നന്ദിയും പറഞ്ഞു.

ഹയർ സെക്കൻഡറി തലത്തിൽ എന്റെ പത്രം എന്ന വിഷയത്തിൽ രോഹൻ ദേവസ്യ ( ലീയോ തെർട്ടീന്ത് എച്ച്.എസ്.എസ്), നേഹ ആർ. സെബാസ്റ്റ്യൻ, ഫാദിയ .യു. (തിരുവാമ്പാടി എച്ച്.എസ്.എസ് ),ഹൈസ്ക്കൂൾ വിഭാഗത്തിൽ നവ പാഠശാല എന്ന വിഷയത്തിൽ അഭിരാമി (എസ്.ഡി.വി.ജി.എച്ച്.എസ്.എസ്), ഗസാന ഫാത്തിമ (മുഹമ്മദൻസ് ജി.എച്ച്.എസ് ),യു.പി.വിഭാഗത്തിൽ കഥാമൃതം എന്ന വിഷയത്തിൽ മീനാക്ഷി (ഗവ.ഗേൾസ് എച്ച്.എസ്.എസ്), മനാൽ ഉബൈസ്(എം.എം.എ.യു.പി.എസ്), ദിയ അന്ന വർഗീസ് (എസ്.എൻ.വി.എൽ.പി.എസ്, എൽ.പി വിഭാഗത്തിൽ കഥവര എന്ന വിഷയത്തിൽ മാളവിക സുധി (സെന്റ് ആന്റണീസ് എൽ.പി.എസ്), ദേവിക എസ്(ഗവ.യു.പി.എസ്) പൂന്തോപ്പ്, മിസ്രിയ (എം.എം.എ.യു.പി.എസ്) എന്നിവർ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.