ആലപ്പുഴ: അന്തർദ്ദേശീയ യോഗ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ കൗൺസിലർമാർക്കും നഗരസഭ ജീവനക്കാർക്കും ആശ പ്രവർത്തകർക്കും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കും ഓൺലൈൻ യോഗ പരിശീലനം നൽകും. ഇന്ന് വൈകിട്ട് 6 മുതൽ 7 മണിവരെ ആശ, റെസിഡൻസ് അസോസിയഷൻ പ്രവർത്തകർക്കും, നഗരസഭയുടെ ടെലി മെഡിസിൻ സേവനങ്ങൾ സ്വീകരിച്ച കൊവിഡ് ബാധിതർക്കും നെഗറ്റീവ് ആയവർക്കും ഓൺലൈനായി യോഗ പരിശീലനം നൽകും.

നാളെ രാവിലെ 7.30 ന് നടക്കുന്ന യോഗ സെഷൻ സമൂഹമാധ്യമങ്ങളിലൂടെ ലൈവായി നൽകും. പൊതുജനങ്ങൾക്ക് ഇതിൽ പങ്കുചേരാം.

ഡോ. നിമ്മി അലക്സാണ്ടർ ക്ലാസ്സുകൾ നയിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.