മാവേലിക്കര: ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ചും കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര ഏരിയയിലെ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം നടത്തി. മാവേലിക്കര ടൗൺ​ തെക്ക് പുന്നമൂട് പോസ്‌റ്റോഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. മാങ്കാംകുഴി പോസ്റ്റ് ഓഫീസിന് മുന്നിൽ ഏരിയ സെക്രട്ടറി ഡി.സുനിൽകുമാറും കൊച്ചാലുംമൂട് പോസ്റ്റോഫീസിന് മുന്നില്‍ ജില്ലാ എക്‌സിക്യൂട്ടീവംഗം മുരളി തഴക്കരയും പല്ലാരിമംഗലത്ത് പ്രൊഫ.ടി.എം സുകുമാരബാബുവും കുറത്തികാട്ട് കെ.വിജയനും കറ്റാനത്ത് ഹരിമോഹനൻ പിളളയും സമരം ഉദ്ഘാടനം ചെയ്തു.