a
ഡിജിറ്റൽ ലൈബ്രററിയുടെ ഉദ്ഘാടനം എം.എസ്.അരുൺ കുമാർ എം.എൽ.എ നിർവ്വഹിക്കുന്നു

മാവേലിക്കര: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തി​നായി​ ഒരുക്കുന്നഡിജിറ്റൽ ലൈബ്രറിയുടെ​ ഉദ്ഘാടനം എം.എസ്.അരുൺ കുമാർ എം.എൽ.എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, ജോയിന്റ് ആർ.ടി.ഒ മനോജ്‌, എം.വി.ഐ ശ്യാംകുമാർ, പി.ടി.എ പ്രസിഡന്റ് ജി.അജിത്ത് തുർങ്ങിയവർ പങ്കെടുത്തു.