മാവേലിക്കര: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മാവേലിക്കര ഗ്രേറ്റർ ലയൺസ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്മാർട്ട് ഫോണുകളുടെ വിതരണം എം.എസ് അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. പ്രസിഡന്റ് അഡ്വ.നാഗേന്ദ്ര മണി അദ്ധ്യക്ഷനായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.സി.പി ജയകുമാർ, കോ ഓഡിനേറ്റർമാരായ ആർ.വെങ്കിടാചലം, സോമനാഥൻ പിള്ള, ലാൽ ദാസ്, അനീഷ് മാത്യു, സന്തോഷ് കുമാർ, രജ്ഞിത്ത് വർഗീസ്, വേണുഗോപാൽ, റെയ്ജു മാമൂട്ടിൽ, ജെയിംസ് എന്നിവർ പങ്കെടുത്തു.