മാവേലിക്കര: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വോയ്സ് ഒഫ് അറനൂറ്റിമംഗലം എന്ന നവമാധ്യമ കൂട്ടായ്മ സ്മാർട്ട് ഫോണുകളും ടി.വിയും വിതരണം ചെയ്തു. എം.എസ്.അരുൺകുമാർ എം.എൽ.എ പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വോയ്സ് ഒഫ് അറനൂറ്റിമംഗലം അഡ്മിൻ മഹി അറുനൂറ്റിമംഗലം അദ്ധ്യക്ഷനായി. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ബീന വിശ്വൻ, സുജാത ഗോപാലകൃഷ്ണൻ, സുമേഷ്.റ്റി, സതീഷ് കുമാർ, ബി.ആർ.സി ട്രെയ് നർ സജീഷ്, സംഘടന ഭാരവാഹികളായ കോശി ജോർജ്, കെ.കെ.വിശ്വംഭരൻ, സജു സോമൻ എന്നിവർ സംസാരിച്ചു.