മാവേലിക്കര: താലൂക്ക് ലൈബ്രറി കൗൺ​സിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായന പക്ഷാചരണത്തിന്റെ താലൂക്ക്തല ഉദ്ഘാടനം ഭരണിക്കാവ് സുഭാഷ് ഗ്രന്ഥശാലയിൽ ഫ്രാൻസിസ്.ടി മാവേലിക്കര ഉദ്ഘാടനം ചെയ്തു. കൗൺ​സിൽ താലൂക്ക് വൈസ് പ്രസിഡന്റ് പ്രൊഫ.ടി.എം സുകുമാര ബാബു അദ്ധ്യക്ഷനായി. നരേന്ദ്രപ്രസാദ് സ്മാരക നാടകപഠന ഗവേഷണ കേന്ദ്രം വൈസ്‌ചെയർമാൻ കോശി അലക്‌സ്, കൗൺ​സിൽ ജില്ലാ എക്‌സിക്യുട്ടീവംഗം പി.അജിത്ത് എന്നിവർ സംസാരിച്ചു. കൗൺ​സിൽ താലൂക്ക് സെക്രട്ടറി രവി സിത്താര സ്വാഗതം പറഞ്ഞു.