മാവേലിക്കര: ബിഷപ്പ്മൂർ കോളേജ് അലൂമിനി അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ പല്ലാരിമംഗലം തറയിൽ എൽ.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ആർ.ശ്രീനാഥ്, ബിഷപ്പ്മൂർ കോളേജ് അലൂമിനി അസോസിയേഷൻ കുവൈറ്റ് അംഗം ധന്യലക്ഷ്മി എന്നിവർ ചേർന്ന് സ്കൂൾ എച്ച്.എം ദീപ രാമദാസിന് ഫോണുകൾ കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം എൻ.ആർ ഗോപകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ്.അർ.ചന്ദ്രൻ, അധ്യാപകൻ ഹരിദാസ് പല്ലാരിമംഗലം, അജിത്ത് എന്നിവർ പങ്കെടുത്തു. പൂർവവിദ്യാർത്ഥികളായ ️അഖിൽ സുരേന്ദ്രൻ, ബിജു, ശ്രീകുമാർ എന്നിവർ വാങ്ങി നൽകിയ സ്മാർട്ട് ഫോണുകളും എച്ച്.എമ്മിന് കൈമാറി.