കായംകുളം : നഗരസഭയിലെ 41 ാം വാർഡിൽ മാത്രം 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈപ്രദേശത്തെ ഒരു കുടുംബക്ഷേത്രത്തിൽ വാർഷികപൂജയിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. കഴിഞ്ഞദിവസം നടന്ന പൂജയിൽ പങ്കെടുത്ത രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൂലശശേരി ദേവസ്വം എൽ.പി.സ്‌കൂളിൽ ഇന്നലെ കോവിഡ്‌ടെസ്റ്റിനായി ക്യാമ്പ് നടത്തിയിരുന്നു. ടെസ്റ്റ് ചെയ്ത 151 പേരിൽ 46 പേർക്കും കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് 40 വാർഡിലെ ഒരാൾക്കും 42 വർഡിലെ മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നഗരസഭയിൽ 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.