മാവേലിക്കര: വിശ്വഹിന്ദുപരിഷത്ത് ചെങ്ങന്നൂർ ജില്ലയുടെ സേവാകേന്ദ്രമായ സുകൃതം വിശ്വസേവാകേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ട്രസ്റ്റിനായി ലഭിച്ച വാഹനത്തിന്റെ സമർപ്പണവും സേവ കാര്യാലയ മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് നടക്കും. വിശ്വസേവാകേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരനും സേവകാര്യാലയത്തിന്റെ ഉദ്ഘാടനം സംസ്ഥാന സംഘടന സെക്രട്ടറി കെ.ഗിരീഷും ട്രസ്റ്റിന് ഓസ്‌ട്രേലിയ മെൽബൺ ഹന്ദുധർമ കമ്മ്യൂണിറ്റി നൽകിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫും സേവന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ശബരിഗിരി വിഭാഗ് ജനറൽ സെക്രട്ടറി പി.ആർ രാധാകൃഷ്ണനും നിർവ്വഹിക്കും. സുകൃതം സേവാകേന്ദ്രം പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ അദ്ധ്യക്ഷനാവും. ചടങ്ങിൽ ആർ.എസ്.എസ് വിഭാഗ് പ്രചാരക് ശ്രീനിഷ്, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സംഘടനാ സെക്രട്ടറി എൻ.രാജൻ, വിഭാഗ് ബജ്രംഗ്ദൾ സംയോജകും ട്രസ്റ്റ് ജനറൽ കൺവീനറുമായ എം.കെ.രാജീവ്, ജി.അനീഷ്‌കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.